Posts

Showing posts from May, 2018

The Motorcycle Diaries

Image
The Motorcycle Diaries ഏകദേശം ഒരുവര്‍ഷം മുന്‍പ് ഞങ്ങള്‍ (ഞാനും നന്ദകിഷോര്‍ ) നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രയാണിത്. ആകെ ചിലവ് 12,000₹ അതിൽ തന്നെ 6000₹ ബുള്ളറ്റിന് ഇന്ധനതിനായി ചിലവഴിച്ചു. ക്രിസ്തുമസ് രാത്രി ആലപ്പുഴയില്‍ നിന്നും യാത്ര ആരംഭിച്ച ഞങ്ങള്‍, നേരെ (220+Km) മലപ്പുറത്തെ പ്രശസ്തമായ കരുവാരകുണ്ട് (കേരളകുണ്ട്)ല് പുലര്‍ച്ചയോടെ എത്തിച്ചേര്‍ന്നു. പ്രവേശന കവാടത്തില്‍ ആരും തന്നെ ഉണ്ടായിരുനില്ല. എട്ടു മണിയോടെ ജീവനക്കാര്‍ വന്നു പാസ്‌ എടുത്ത ശേഷം ഞങ്ങള്‍ കുളിക്കാനായി വെള്ളച്ചട്ടത്തിലെക്കിറങ്ങി. പച്ചപ്പും ഹരിതഭയും, സ്ഫടികം പോലത്തെ ജലവും. നല്ലപോലെ അര്‍മാദിച്ചു കുളിച്ചശേഷം (11am) ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായ വയനാട്ടിലെ ചെമ്പ്രയിലേക്. പോകും വഴി നിലമ്പൂർ തേക്ക് മ്യൂസിയംകൂടി കേറി കണ്ടുകളയാം എന്നു കരുതി. പക്ഷെ തിങ്കളാഴ്ച മ്യൂസിയം അവധി ആയതിനാല്‍ അതുസാധിച്ചില്ല. വൈകുന്നേരത്തോടുകൂടി കല്പറ്റയില്‍ എത്തി ഒരു റൂം എടുത്ത് വിശ്രമിച്ചു (400₹) . Day 2 അടുത്ത ദിവസം അതിരാവിലെ തന്നെ ഞങ്ങള്‍ മേപ്പാടി വഴി ചെമ്പ്രയിലേക്ക് വെച്ച് പിടിച്ചു. നല്ല തണുപ്പും മൂടല്‍ മഞ്ഞും ഉണ്ടായിരുന്നു. ഈ റോഡിലാണ് നീലാ...