Posts

Showing posts from June, 2018

ഒരു മണ്‍സൂണ്‍ ഡ്രൈവ്

Image
ഒരു മണ്‍സൂണ്‍ ഡ്രൈവ് വളരെ നാളത്തെ ആഗ്രഹമായിരുന്നു വാൽപ്പാറ വഴി ഒരു ട്രിപ്പ് പോവുക എന്നത്. മഴക്കാലം ആയതിനാൽ ഞങ്ങൾ 4 പേരും കൂടി എന്റെ കാറിലായിരുന്നു യാത്ര. ( Renault kwid Climber AMT) .  (3500₹ fuel മാത്രം ചിലവ് ) ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ കോളജിന്നു കിട്ടിയ കോഷൻ ഡെപ്പോസിറ്റ് മണിയും കൊണ്ടാണ് യാത്ര. Day 1 - അതിരാവിലെ തന്നെ മൂന്നുപേരെയും (വിഷ്‌ണു, ഹരികൃഷ്ണൻ, വിഷ്ണു ബൈജു ) വീടുകളിൽ പോയി പിക്ക് ചെയ്ത്, ചേർത്തല പമ്പിൽ പോയി ഫുൾ ടാങ്ക് പെട്രോളും അടിച്ച് നേരെ അതിരപള്ളി ലക്ഷ്യമാക്കി യാത്ര തുടങ്ങി (113 km).   7 am  മണിയോടടുത് ഞങ്ങൾ അതിരപ്പള്ളിയിൽ എത്തിച്ചേർന്നു. 8 am മണിക്കെ വെള്ളച്ചാട്ടതിലേക്കുള്ള എന്ററി തുറക്കുന്നത് . കയറി വരും വഴി തന്നെ പാസ്സ് എടുത്തിനാൽ വെള്ളച്ചാട്ടം കണ്ടിട്ടു തന്നെ പോയാൽ മതി എന്നു തീരുമാനിച്ചു അതുവരെ  ഒരു റെസ്റ്റോറന്റിൽ കയറി പ്രാതൽ കഴിക്കാം എന്നു വെച്ചു വണ്ടി തിരിച്ചു വിട്ടു. രാവിലെ ആയതിനാൽ മിക്ക കടയും തുറക്കുന്നതെ ഉണ്ടായിരുന്നുള്ളു . കുറച്ചു ദൂരത്തിനുള്ളിൽ ഒരു കട കണ്ടുപിടിച്ചു അവിടെ നിന്നും ഇടിയപ്പവും പുട്ടും അകത്താക്കി . അവിടെ നിന്...