ഒരു മണ്‍സൂണ്‍ ഡ്രൈവ്
ഒരു മണ്‍സൂണ്‍ ഡ്രൈവ്
അതിരാവിലെ തന്നെ മൂന്നുപേരെയും (വിഷ്‌ണു, ഹരികൃഷ്ണൻ, വിഷ്ണു ബൈജു ) വീടുകളിൽ പോയി പിക്ക് ചെയ്ത്, ചേർത്തല പമ്പിൽ പോയി ഫുൾ ടാങ്ക് പെട്രോളും അടിച്ച് നേരെ അതിരപള്ളി ലക്ഷ്യമാക്കി യാത്ര തുടങ്ങി (113 km).
7 am മണിയോടടുത് ഞങ്ങൾ അതിരപ്പള്ളിയിൽ എത്തിച്ചേർന്നു. 8 am മണിക്കെ വെള്ളച്ചാട്ടതിലേക്കുള്ള എന്ററി തുറക്കുന്നത് . കയറി വരും വഴി തന്നെ പാസ്സ് എടുത്തിനാൽ വെള്ളച്ചാട്ടം കണ്ടിട്ടു തന്നെ പോയാൽ മതി എന്നു തീരുമാനിച്ചു അതുവരെ ഒരു റെസ്റ്റോറന്റിൽ കയറി പ്രാതൽ കഴിക്കാം എന്നു വെച്ചു വണ്ടി തിരിച്ചു വിട്ടു. രാവിലെ ആയതിനാൽ മിക്ക കടയും തുറക്കുന്നതെ ഉണ്ടായിരുന്നുള്ളു . കുറച്ചു ദൂരത്തിനുള്ളിൽ ഒരു കട കണ്ടുപിടിച്ചു അവിടെ നിന്നും ഇടിയപ്പവും പുട്ടും അകത്താക്കി .
അവിടെ നിന്നും തിരിച്ചു എൻട്രൻസിൽ എത്തിയപ്പോൾ 8 മണി ആയിരുന്നു. മഴക്കാലം ആയതിനാൽ വെള്ളത്തിനു ശക്തിയും ഒഴുക്കും കൂടുതൽ ആയിരുന്നു . അതിനാൽ വെള്ളച്ചാട്ടത്തിന്റെ താഴേക്ക് ആളുകളെ കടത്തിവിടുന്നുണ്ടായിരുന്നില്ല .വളരെ വേഗത്തിൽ ചാലക്കുടി പുഴ ഒഴുകി താഴെ പതിക്കുന്നത് എത്ര നേരം വേണമെങ്കിലും നോക്കി നിന്നുപോകും. അവിടെ നിന്നും ചാർപ്പ ഫാളും, വാഴച്ചാൽ വാട്ടർഫാൾ കാണാനായി നിർത്തി.
ഈ ഒരു ടിക്കറ്റ് തന്നെ മതി എല്ലായിടത്തും കയറാൻ .(30₹/pp .ക്യാമറ 20₹)
നല്ല മഴയുണ്ടായിരുന്നു. ചാലക്കുടി- ആനമല റോഡ് വഴി യാത്ര തുടർന്നു (77km). പോകും വഴിയുള്ള ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാടിന്റെ വന്യതയും പച്ചപ്പും ഇടക്കിടെ വന്നു പോകുന്ന മൂടൽമഞ്ഞും കുളിർമയേറിയ മറക്കാനാകാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത് . വാൽപ്പാറ ചെക്പോസ്റ്റിൽ ഇരുന്ന പോലീസ് ആളോരല്പം ചൂടൻ ആയിരുന്നു.
വാൽപ്പാറ ടൗണും തേയില തോട്ടങ്ങൽകിടയിടൂടെയുള്ള വളഞ്ഞു പുളഞ്ഞു കിടക്കുന്ന അടിപൊളി റോഡും ഡ്രൈവിങ്ങിന് ആനന്ദം പകരുന്നു . പോകും വഴി തന്നെയാണ് ഷോളയാർ ഡാമും വ്യൂ പോയിന്റും ഒകെ. അവിടെ നിർത്തി ഒരല്പനേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു . തമിഴ്‌നാട്ടിലേത് നല്ല സൂപ്പർ റോഡ് ആണ്.
പിറ്റേന്നു രാവിലെ പളനിയില്നിന്നും പ്രാതൽ കഴിച്ചശേഷം ഞങ്ങൾ കൊടൈകനാലിലേക് യാത്ര തിരിച്ചു. ധാരാളം ഹെയർ പിന്ന് വളവുകൾ പിന്നിട്ടു കോടെക്കാനാലിന്റെ കോടമഞ്ഞിലേക്ക് എത്തിച്ചേർന്നു(65km). ആദ്യം നമ്മളെ വരവേൽക്കുന്നത് Silver Cascade Fallsആണ് . വണ്ടിയിൽ ഇന്ധനം കുറവാണെന്നു കാണിച്ചതിനാൽ അടുത്തുള്ള പമ്പിൽ കയറി 1500₹ പെട്രോൾ അടിച്ചു.
അവിടെ നിന്നും പോയത് ഡോൾഫിൻ നോസ് കാണാൻ ആയിരുന്നു (6km). പോകുന്നവഴി പോലീസ് ചെക്കിങ് ഉണ്ടായിരുന്നു അവർ വണ്ടിമുഴുവൻ അരിച്ചുപെറുക്കി പരിശോധിച്ചശേഷമാണ് കയറ്റിവിട്ടത്. വണ്ടി പാർക്ക് ചെയ്തശേഷം ഡോൾഫിൻ നോസിലോട്ട് നടക്കാൻ തുടങ്ങി . കുറച്ചു അധിക നേരത്തെ നടത്തം കൊണ്ട് അവിടെ എത്തിപ്പെട്ടു . നല്ല കോട മഞ്ഞു ഉണ്ടായിരുന്നതിനാൽ നല്ല ഫോട്ടോകൾ എടുക്കാൻ സാധിച്ചില്ല പക്ഷെ കണ്ണുകൊണ്ടുള്ള കാഴ്ച്ചകൾ തന്നെ അതിമനോഹരമായിരുന്നു. തിരിച്ചു നടന്നു വണ്ടിയുടെ അടുത്തെത്തി അടുത്ത സ്ഥലമായ പില്ലർ റോക്കസ് കാണാൻ കയറി. ഇവിടെ പാസ് ഉണ്ട് പക്ഷെ കാശ് മുടക്കി പാസ്സ് എടുത്ത് വെറുതെ ആയി എന്ന് കയറികഴിഞ്ഞപ്പോൾ മനസിലായി .മൂടൽമഞ്ഞുകാരണം ഒന്നും തന്നെ വ്യക്തമായി കാണാൻ സാധിച്ചില്ല. അവിടെ നിന്നും ഇറങ്ങി തിരിച് കുറച്ചു നടന്നു ഗുണ കേവ്‌സ് കാണാൻ പോയി . അവിടെയും പാസ് ഉണ്ട് . കമൽഹാസന്റെ ഗുണ എന്ന സിനിമയും അതിലെ കണ്മണി അൻബോട് കതലൻ എന്ന സോങ് ഇതിനടിയിലെ ഗുഹയിൽ വെച്ചാണ് ചിത്രീകരിച്ചത്. അങ്ങനെ വന്ന പേരാണ് ഗുണ കേവ്‌സ്. ചെകുത്താന്റെ അടുക്കള എന്ന വിളിപ്പേരും ഈ സ്ഥലത്തിനുണ്ട് .
തിരിച്ചു നടക്കുന്നവഴി കിക്ക് മഷ്റൂം വേണോ എന്ന് തമിഴന്മാർ ചോദിച്ചു പുറകെ വന്നു കൂടെ വന്നവന്മാർ അതും വാങ്ങി തിന്നു നടത്തം തുടർന്നു. തിരിച്ചു കാറിൽ എത്തി നേരെ കൊടൈകനാൽ ലേക്ക് സൈഡിൽ വണ്ടി പാർക്ക് ചെയിതു നടക്കാനും, അല്ലറ ചില്ലറ ഷോപ്പിങ്ങിനുമായി ഇറങ്ങി. വൈകുന്നേരമായതിനാൽ നല്ല തണുത്ത കാറ്റ് തടാകത്തിൽ നിന്നും വീശുന്നഉണ്ടായിരുന്നു .
അവിടെ തന്നെ ഉള്ള ഒരു മുന്തിയ ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു.ഇരുട്ടുംതോറും തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വന്നു.
7pm മണിയോടെ ഞങ്ങൾ അവിടെ നിന്നും യാത്രതിരിച്ചു. കമ്പം-തേനി വഴി 11pm മണിയോടെ കുമളിയിൽ വന്നു ചേർന്നു (148km). അത്യാവശ്യം നല്ല ഒരു റൂം എടുത്ത് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി . രാത്രി ഏറെ വൈകിയതിനാൽ കടകൾ ഒന്നും ഇല്ലായിരുന്നു ഒരു തട്ടുകട കണ്ടു അവിടെ കയറി ദോശ കഴിച്ചു. തിരിച്ചു റൂമിൽ വന്നു കിടന്നു .
വളരെ മനോഹരമായ വഴിയോരകാഴ്ചകലാണ് പോകും വഴി കാണാൻ സാധിക്കുന്നത്. പോകും വഴിതന്നെ ഒരു ഹോട്ടലിൽ കയറി ബ്രേക്ക് ഫാസ്റ്റും കഴിച്ചു.
ഏകദേശം 8 മണിയോടുകൂടി പരുന്തുംപാറയിൽ എത്തിച്ചേർന്നു (25km) . രാവിലെ അയതിനാലാകണം ഞങ്ങൾ അല്ലാതെ വേറെ ആരെയും അവിടെ സഞ്ചാരികൾ ആയി കണ്ടില്ല. താഴേക്കു നടന്നു പാറയുടെ പുറത്തൊക്കെ കയറി അത്യാവശ്യം ഫോട്ടോയും, പ്രകൃതിഭങ്ങിയും ആസ്വദിച്ചു . തിരിച്ചു പോകാൻ ആയി മുകളിൽ എത്തുമ്പോഴേക്കും സഞ്ചാരികളും കച്ചവടക്കാരും സജീവമായികഴിഞ്ഞിരുന്നു. പരുന്തും പാറയോട് വിടപറഞ്ഞു ഞങ്ങൾ നേരെ വാഗമണ്ണിലേക്ക് പോയി (48km). റോഡ് മോശം ആയതിനാൽ 12 മണിയോടെ വാഗമൺ എത്തിച്ചേർന്നു .
മുൻപ് പലതവണവന്നിട്ടും കാണാതെ പോയ സ്ഥലങ്ങക്ക് ആണ് ഇത്തവണ പ്രാധാന്യം കൊടുത്ത്. ആദ്യം പൈൻ വാലി ഒന്നു ചുറ്റിക്കറങ്ങിയശേഷം ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള ടീ-ലേക്ക് അന്വേഷിച്ചാണ് പോയത് ഗൂഗ്ൾ അമ്മച്ചി ചതിച്ചതിനാൽ. നാട്ടുകാർ സഹായിച്ചുവഴി പറഞ്ഞുതന്നു. വിവിധതരം അഡ്വെഞ്ചർ ആക്ടിവിറ്റികളും ഗെയിമുകളും ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കുറഞ്ഞ ചിലവിൽ ഉല്ലസിക്കാൻ ഒരു ഇടം എന്നു ഇതിനെ വിശേഷിപ്പിക്കാം . ഞങ്ങൾ തടകത്തിലൂടെ ഒരു ബോട്ട് റൈഡ് നടത്തിയ ശേഷം ATV ക്വാഡ് ബൈക്കിൽ സിംഗിൾ ലാപ് റൈഡും നടത്തി . ATV റൈഡ് മാത്രം ആണ് വില അല്പം എങ്കിലും എക്സ്പെൻസിവ് ആയിട്ടുള്ളത്.(₹ 250/lap).
അവിടെ ഫോട്ടോയും മറ്റും എടുത്തുകൊണ്ടിരിക്കുപോഴാണ് വഗമണിന് അടുത്തുള്ള മറ്റു വിനോദസഞ്ചാര സ്ഥലങ്ങളെ കുറിച്ചു ഇൻഫർമേഷൻ തരുന്ന ഒരു ബോർഡ് ഞാൻ കണ്ടത് . അതിൽ മർമല വെള്ളച്ചാട്ടം ഞങ്ങൾ പോകുന്ന വഴി ആയതിനാൽ അവിടെ കൂടെ കയറി ഒരു കുളിയൊക്കെ പാസ്സാക്കിട് പോകാമെന്ന് വെച്ചു. ഈരാറ്റുപേട്ട എത്തുന്നതിനു മുൻപ് ചാത്തപുഴയില് നിന്നും 6 km മാറിയാണ് വെള്ളച്ചാട്ടം . ഗൂഗ്ൾ അമ്മച്ചി ഇതുവഴി റോഡ് ഇല്ലന്ന് കാണിക്കുന്നതിനാൽ അവിടെ ഉള്ള തദ്ദേശവവാസികളോട് വഴി ചോദിച്ചാണ് അവിടെ എത്തിയത്.
വണ്ടി ഒരിടത്തു ഒതുക്കിയ ശേഷം ഞങ്ങൾ നടക്കാൻ തുടങ്ങി . പാറകെട്ടുകൾക്കിടയിലൂടെയുള്ള വഴികയറി ഞങ്ങൾ കണ്ടത് രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഒരു വെള്ളച്ചാട്ടമാണ് . കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു കുളിക്കാൻ പറ്റില്ലന്ന്. ഭീതിപ്പെടുത്തുന്നരീതിയിൽ വളരെ ശക്തിയിൽ വെള്ളം താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ മഴയും പെയ്യാൻ തുടങ്ങി ഞങ്ങൾ പെട്ടന്നു തന്നെ കാറിലേക്ക് മടങ്ങി . പോകുന്നവഴി കടയിൽ കയറി ഫുഡും കഴിച്ചു, ഞാൻ ഒഴിച്ചു മറ്റു 3 പേർക്കും ജോലി ഉള്ളതിനാലും പിറ്റേന്നു ജോലിക്ക് പോകേണ്ടതുകൊണ്ടും വണ്ടി വീട്ടിലേക്കു വിട്ടു. 8pm അയപ്പോൾ ആലപ്പുഴ എത്തിച്ചേർന്നു. അവരവരെ വീടുകളിൽ ഇറകിയശേഷം ഞാൻ വീട്ടിലേക്കു മടങ്ങി.
Comments
Post a Comment