Leh - Ladakh , Kashmir, Delhi , Agra Trip
(മൂന്ന് വർഷം മുൻപ്, ഡിഗ്രി പാസ്സായി കഴിഞ്ഞാൽ ലടാക്കിലേക്കുള്ള യാത്ര - ഞങ്ങൾ ഫ്രണ്ട്സ് എല്ലാരുമായി പ്ലാൻ ചെയ്ത ഒരു റോഡ് ട്രിപ്പ് ആയിരുന്നു അതെങ്കിലും പല കാരണങ്ങൾ കൊണ്ട് അംഗസംഖ്യ കുറഞ്ഞു ഞാനും നന്ദകിഷോറും മാത്രമുള്ള ഒരു ഫ്‌ളൈറ്റ് ട്രിപ്പായി ആ സ്വപ്നം കഴിഞ്ഞ ഒക്ടോബറില്‍ സാക്ഷാത്കരിക്കപ്പെട്ടു.) ↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓↓|↓ പുലർച്ചെ ആലപ്പുഴയിൽ നിന്നും അതിരാവിലെ തന്നെ എയർപോർട്ടിലേക്ക് എത്തുക അതിസാഹസമായതിനാൽ തലേദിവസം രാത്രി തന്നെ ഫ്രണ്ട് ഷാൻകുമാർ അവന്റെ ഹിമാലയനിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന ജോയുടെ റൂമിൽ കൊണ്ട് പോയി സ്റ്റേ റെഡിയാക്കി. . Day_01 --------------------- രാവിലെ 6.00 AM ആയിരുന്നു ഫ്ലൈറ്റ് . ഒരു മണിക്കൂർ മുൻപ് എയർപോർട്ടിൽ ചെക്കിൻ ചെയ്യണമെന്നതിനാൽ പുലർച്ചെ 3.00AM തന്നെ ഞങ്ങൾ റൂമിൽ നിന്നും ഹിമാലയനും എടുത്തു നേരെ എയർപോർട്ടിൽ. എന്നെ അവിടെ ആക്കി ഷാൻ അവന്‍റെ വീട്ടിലേക്ക് തിരിച്ചു. ആദ്യത്തെ തനിച്ചുള്ള വിമാനയാത്ര യാത്ര ആയതിനാൽ ഓരോന്നും ചോദിച്ചും കണ്ടും മനസിലാക്കിയെടുത്തു. സെക്യൂരിറ്റി പരിശോധനയും , ലഗേജും കയറ്റിവിട്ട ശേഷം ചെക്കിൻ ചെയ്തു നേരെ വെയ്റ്റിംഗ് റ...